സുബ്രമണ്യ സ്വാമി ക്ഷേത്രം ,മറവന്തുരുത്
മറവന്തുരുത് ,കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ ഒരു ചെറിയ ഗ്രാമം .ശദാബ്ദങ്ങള്‍ക്ക് മുന്‍പ് 'മറ' യുടെ തുരുത്തായിരുന്നു. 'മറ ' എന്നാല്‍ വേദം എന്ന് സസ്ക്രതത്തില്‍ അര്‍ത്ഥം . മൂന്നു ക്ഷേത്രങ്ങള്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. ഒരു കാലത്ത് ഈ ഗ്രാമം വേദങ്ങള്‍ കൊണ്ടും ,മുറജപങ്ങള്‍ കൊണ്ടും , യാഗങ്ങള്‍ കൊണ്ടും ഐശ്വര സമര്‍ദ്ധമായിരുന്നു. ഈ ഗ്രാമത്തില്‍ മുനിമാരും,ഋഷിമാരും ,ബ്രാഹ്മണ ശ്രെഷ്ടരാലും നിറഞ്ഞു നിന്നിരുന്നു. . ഈ പ്രദേ ശത്തെ വളരെ വലിയ ക്ഷേത്രമായിരുന്നു ശ്രീ സുബ്രമണ്യ ക്ഷേത്രം. ഈ ഗ്രാമത്തില്‍ നിന്നും ഒരു ബ്രാഹ്മണന്‍ ഒരിക്കല്‍ ദേശാടനത്തിനു പോയി. അദ്ദേഹം വളരെ കാലം സുബ്രമണ്യ ഭക്തനായി പഴനിയില്‍ വസിച്ചു. പരമ ഭക്തനായ അദ്ദേഹത്തിനു പഴനി ആണ്ടവന്‍ ദരശനം നല്‍കി. അവിടെ നിന്നും ആ ദേവ ചൈതന്യത്തെ ഒരു കലശത്തിലാക്കി 'മറ'യുടെ ദേ ശ മായ മറവന്‍ തുരുത്തില്‍ കൊണ്ടുവന്നു പ്രതിഷ്ടിച്ചു. ഈ ക്ഷേത്രത്തിനു ശദാബ്ധങ്ങളോളം പഴക്കമുണ്ട്. പാര്‍വതി പരമേശ്വര പുത്രനായ ശ്രീ മുരുകന്‍ പഴനിയില്‍ നിലകൊള്ളുന്നു.പരമ ഭക്തന്റെ ആഗ്രഹപ്രകാരം ശ്രീ മുരുകന്‍ പഴനിയിലെ അതെ രൂപത്തില്‍ ഇവിടെ വസിച്ചു ഭക്തര്‍ക്ക് കാരുണ്യം ചൊരിയുന്നു. ഈ ക്ഷേത്രത്തിനു രണ്ടു പരിവര്‍ത്തന കാല ഘട്ടങ്ങള്‍ ഉണ്ടായിരുന്നതായി കാണുന്നു. നാലമ്പലം ,ബലിക്കല്‍ പുര, ഊട്ടുപുര, നാലുവശത്തും ഗോപുരങ്ങള്‍ ,നമസ്കാര മണ്ഡപം , സാളഗ്രാമങ്ങള്‍ രത്ന മാലകള്‍ ,തിരുവാഭരണങ്ങള്‍ എന്നിവ .ഇന്ന് കിഴക്ക് വശത്ത് കാണുന്ന കുളം രണ്ടു കുളങ്ങള്‍ ആയിരുന്നു. ഭക്തജനങ്ങളും ,ശാന്തിക്കാരും പ്രത്യേകം പ്രത്യേകമായി ഉപയോഗിച്ചിരുന്നു. പഴയകാലത്ത് സോപാനം, മുറജപം ,ശംഖനാദം, അന്നദാനം എന്നിവ ധാരാളമുണ്ടായിരുന്നു. ഏകദേശം രണ്ടു ഏക്കറില്‍ കൂടുതല്‍ സ്ഥല വിസ്തൃതി ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇന്ന് അവയെല്ലാം പലവിധത്തിലും നഷ്ടപെട്ട് പോയിരിക്കുന്നു.
ടിപ്പുവിന്റെ പടയോട്ട കാലത്ത് ഈ ഗ്രാമത്തിലെ പല കുടുംബങ്ങളും ,മന്ദിരങ്ങളും യുദ്ധകലപത്താല്‍ നശിപ്പിക്കപെട്ടു .കിട മത്സരത്താല്‍ ക്ഷേത്രങ്ങള്‍ , ബിംബങ്ങള്‍ എന്നിവ നശിപ്പിക്കപെട്ടു.ആടയാഭരണങ്ങള്‍ കൊള്ള അടിയ്ക്കപെട്ടു.
അതിനു ശേഷം വടക്കും കൂര്‍ രാജവ്നാല്‍ പുനരുദ്ധരിക്കുകയും ഭരണ ചുമതല മാങ്കായി കുടുംബത്തിനു വിട്ടു കൊടുക്കുകയും ചെയ്തതായി പറയുന്നു. കാലക്രമത്തില്‍ മാങ്കാമനക്കാര്‍ ക്ഷേത്രം ഇവിടുത്തെ കരക്കാര്‍ക്കു വിട്ടു കൊടുക്കുകയും ചെയ്തു. എന്‍.എസ.എസ.കാര്‍ ഈ ക്ഷേത്രം നവീകരിചു വരുന്നു. അഷ്ടമംഗലപ്രശനം നടത്തുകയും , അഷ്ടബന്ധകലശത്തിനും ഉപദേവതാ പ്രതിഷ്ടകള്‍ക്കും ഉള്ള നിര്‍മാണ പ്രവര്‍ത്തങ്ങള്‍ തുടര്‍ന്നു വരുന്നു. ശ്രീ കോവിലിന്റെ അറ്റ കുറ്റ പണികള്‍ തുടരുന്നു.
ഇവിടുത്തെ പ്രധാനമൂര്‍ത്തികള്‍ , സുബ്രമണ്യന്‍.ഭദ്ര എന്നിവരാണ്. ഉപദേവതകള്‍ , ഗണപതി, ശാസ്താവ്, വനദുര്‍ഗ,നാഗരാജാവ്,നാഗയക്ഷി,രക്ഷസ് . കൂടാതെ വിഷ്ണു ചൈതന്യവും , ശിവചൈതന്യവും ഉള്ളതിനാല്‍ ഇവ രണ്ടിനും പ്രത്യേക ആലയങ്ങള്‍ നാലംബലത്ത്നുള്ളില്‍ നിര്‍മിചിടുണ്ട്. തന്ത്രം മനയതാറ്റ് മന
ഈ ക്ഷേത്രത്തിന്റെ ശ്രേയസ് കരമായ ഭാവിയ്ക്ക് വേണ്ടി ഭക്തജനങ്ങളില്‍ നിന്നും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന്
പുനരുദ്ധാരണ കമ്മറ്റി അഭ്യര്‍തഥിക്കുന്നു.
പ്രധാന വിശേഷം : കന്നിമാസം കപില ഷഷ്ടി
തുലാമാസം -സ്കന്ദ ഷഷ്ടി
മകരമാസം - തൈപൂയം
കുംഭമാസം - പൂയം
എല്ലാ മാസങ്ങളിലും - ഷഷ്ടി ദിനം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ