ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം ,മറവന്തുരുത്
മറവന്തുരുത് ,കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കിലെ ഒരു ചെറിയ ഗ്രാമം .ശദാബ്ദങ്ങള്‍ക്ക് മുന്‍പ് 'മറ' യുടെ തുരുത്തായിരുന്നു. 'മറ ' എന്നാല്‍ വേദം എന്ന് സസ്ക്രതത്തില്‍ അര്‍ത്ഥം . മൂന്നു ക്ഷേത്രങ്ങള്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു.അവയില്‍ ഒന്നാണ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം ഒരു കാലത്ത് ഈ ഗ്രാമം വേദങ്ങള്‍ കൊണ്ടും ,മുറജപങ്ങള്‍ കൊണ്ടും , യാഗങ്ങള്‍ കൊണ്ടും ഐശ്വര സമര്‍ദ്ധമായിരുന്നു. ഈ ഗ്രാമത്തില്‍ മുനിമാരും,ഋഷിമാരും ,ബ്രാഹ്മണ ശ്രെഷ്ടരാലും നിറഞ്ഞു നിന്നിരുന്നു. . ഈ പ്രദേ ശത്തെ പ്രധാനപെട്ട മറ്റൊരു ക്ഷേത്രമായിരുന്നു ശ്രീ കൃഷ്ണ ക്ഷേത്രം. ഐതിഹ്യം ഒരു ബ്രാഹ്മണന്‍ ഒരിക്കല്‍ ദേശാടനത്തിനു പോയി. അദ്ദേഹം വളരെ കാലം കഴിഞ്ഞു തിരച്ചു വന്നു . പക്ഷെ അദ്ദേഹത്തെ വീടുകാര്‍ വീട്ടില്‍ കയറ്റിയില്ല .അദ്ദേഹത്തിന്റെ പരദേവതയായ ശ്രീ കൃഷ്ണന് മായി വലഞ്ഞു നടന്നു. ഒടുവില്‍ മാങ്കമന തിരുമേനിയുടെ അടുത്ത് ചെന്ന് സങ്കടം പറഞ്ഞു. തിരുമേനി കൃഷ്ണ ഭക്തനായബ്രാഹ്മണനു സുബ്രമണ്യ സ്വാമി ക്ഷേത്രത്തിനു സമീപം കുറച്ചു സ്ഥലം കൊടുത്തു അവിടെ താമസിച്ചു കൊള്ളുവാന്‍ നിര്‍ദ്ദേശിച്ചു. അങ്ങിനെ ശ്രീ കൃഷ്ണ ഭക്തനായ അദ്ദേഹം കൃഷ്ണനെ മറവന്‍ തുരുത്തില്‍ കൊണ്ടുവന്നു പ്രതിഷ്ടിച്ചു. ഈ ക്ഷേത്രത്തിനു കുറച്ചു വര്‍ഷങ്ങളെ പഴക്ക കാണുന്നുള്ളൂ. . ഇപ്പോഴത്തെ ഉടമസ്ഥത മാര്‍പാടിമനയ്ക്ക ലാണ് ഇവിടുത്തെ പ്രധാനമൂര്‍ത്തി ശ്രീ കൃഷ്ണന്‍ (ഗോശാലകൃഷ്ണന്‍ ) , ഉപദേവതകള്‍ , ഗണപതി, ശാസ്താവ്,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ