കാവടി ആട്ടം
ഐത്ഹ്യംപണ്ട് ശൂരപദ്മാസുരന്‍ എന്ന ഒരു അസുരന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സേവകരില്‍ പ്രധാനി ആയിരുന്നു ഹിടുംബാസുരന്‍.ഹിടുംബാസുരന്‍ പത്നീ സമേതം അഗസ്ത്യമുനി സവിധത്തിലെത്തി ശിഷ്യത്വം സ്വീകരിച്ചു. അഗസ്ത്യമുനി പൂജയ്ക്കായി ശ്രീ സ്കന്ദ ദേവന്‍റെ മലയില്‍ ചെന്ന് ശിവ സൃമ്ഗവും ,ശക്തിശ്ര്യംഗവും കൊണ്ട് വരുവാന്‍ ആവശ്യപ്പെട്ടു. ഹിടുംബാസുരന്‍ ഒരു വലിയ ദന്ഡില്‍ ഇരുവ ശ ത്തുമായി ശിവ സൃമ്ഗവും,ശക്തിശ്ര്യംഗവും കെട്ടി തൂക്കി കാട്ടിലൂടെ പുറപെട്ടു. ഇടയ്ക്ക് വഴി തെറ്റി.
ആ സമയം കുതിരപുരത്ത് ഒരു രാജമുമാരന്‍ അവിടെ എത്തി .തന്റെ കൂടെ വന്നു വിശ്രമിക്കുവാന്‍ ആവശ്യപെട്ട പ്രകാരം ഹിടുംബനും പത്നിയും കാവടിയായി കൊണ്ട് വന്ന ഗിരി സൃംഗങ്ങള്‍ ഇറക്കി വച്ചു. പിറ്റേന്ന് നിദ്രയില്‍ നിന്നും ഉണര്‍ന്നു കാവടി തോളില്‍ ഏറ്റാന്‍ ശ്രമിച്ചിട്ടു സാദ്ധ്യമായില്ല. അസുരന്‍ മലയില്‍ നോക്കിയപ്പോള്‍ കൌപീന ധാരി ആയ ഒരു ബാലന്‍ കൈyil ഒരുദന്ടുമായി കളിച്ചു നടക്കുന്നു. ഹിടുംബന്‍ കോപത്തോടെ ആ ബാലനെ ഇറക്കി വിടാന്‍ നോക്കി. ഒടുവില്‍ ഒരു ഗദായുദ്ധം തന്നെ വേണ്ടിവന്നു. .ബാലകന്റെ ദ്ണ്ടായുധ പ്രയോഗത്താല്‍ ഹിടുംബാസുരന്‍ വധിയ്ക്കപെട്ടു. അസുരപത്നി അഗസ്ത്യമഹര്ഷിയെ ധ്യാനിച്ചു വിലപിച്ചു. അഗസ്ത്യ മുനിയ്ടെ അഭയ്ര്തന മാനിച്ചു ശ്രീ മുരുകന്‍ ഹിടുംബാസുരനെ പുനര്ജീവിപ്പിച്ച്ചു. ഹിടുംബാസുരന്റെ ഗുരു ഭകതിയ്ല്‍ സംപ്രീതനായ മഹര്‍ഷി ശ്രീ മുരുകന്റെ കാവല്‍ ദേവനായി നിയോഗിച്ചു. ഹിടുംബനെപ്പോലെ കാവടിയും ഏന്തി വരുന്ന ഭക്തരെ എല്ലാ നന്മകളും അരുളി അനുഗ്രഹിക്കും എന്ന് അരുളുകയും ചെയ്തു.
അന്ന് മുതല്‍ ഭക്തര്‍ താളമേളങ്ങളോടെ കാവടിയുമേന്തി മുരുകന്റെ സന്നിധിയില്‍ എത്തി അനുഗ്രഹം വാങ്ങ്ങ്ങികൊണ്ടിരിക്കുന്നു. .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ